Saturday, January 24, 2009

मातृ पन्चकं { आदि शन्कर )

आस्ताम् तावद्दॆयं प्रसूति समयॆ दुर्वार शूल व्यधा
\नैरुच्च्यं तनु शॊषणं मल मयॆ
शय्यां च संवत्सरी
ऎकस्यापिन गर्भभार बरण
क्लॆशस्य वश्य क्षमॊ
धातुम् निष्क्रुतिमुन्नतॊपि तनयः
तस्यै जनन्न्यै नमः………………………………1.

गुरुकुलमुपस्रुत्य स्वप्नकालॆतु द्रुष्त्वा
यति समुचितवॆषं प्रारुधॊ माम् त्वमुच्चै
गुरुकुलमध सर्व्व प्ररुदतॆ समक्षं
सपधि चरणयॊस्तॆ मातुरस्तु प्रणामः……………..2.

अम्बॆति थतॆति शिवॆति तस्मिन्
प्रसूतिकालॆ यदवॊच उछै,
कृषॆति गॊविन्द हरॆ मुकुन्दॆत्यहॊ
जन्यॆ रचितॊ अयमन्जलि………………………3.
न दत्तं मातस्तॆ मरण समयॆ तॊयमपिवा
स्वधावानॊ दॆय मरणदिवसॆ श्राद्ध विधिना
न जप्ता मातस्तॆ मरण समयॆ तारकमनू,
अकालॆ सम्प्राप्तॆ मयि कुरु मयां मातरतुलं………4.

मुक्ता मनिस्त्वं, नयनं ममॆति
रजॆति जीवॆति चिरं स्तुतत्वं
इत्युक्तवत्य वाचि मथा,
ददाम्यहं तण्दुलमॆदि शुल्क्कं……………………5.

______________________

MAATHRU PANCHAKAM ( AADI SHANKARA )
Aasthaam tavaddeyam prasoothi samaye durvara soola vyadha,
Nairuchyam thanu soshanam malamayee sayya cha samvatsaree,
Ekasyapi na garbha bara bharana klesasya yasya kshmo dhathum,
Nishkruthi munnathopi thanaya tasya janyai nama. 1
Gurukulamupasruthya swapnakaale thu drushtwa,
Yathi samuchitha vesham praarudho maam twamuchai
Gurukulamadha sarva prarudathe samaksham
Sapadhi charanayosthe mathurasthu pranaama. 2
Ambethi Thathethi Shivethi tasmin,
Prasoothikale yadavocha uchai,
Krishnethi Govinda hare Mukunde tyaho,
Janye rachito ayamanjali. 3
Na dattam mathasthe marana samaye thoyamapi vaa,
Swadhaa vaa no dheyaa maranadivase sraadha vidhina
Na japtho mathasthe marana samaye tharaka manu,
Akale samprapthe mayi kuru dhayaam matharathulaam. 4
Mukthaa Manisthvam, Nayanam mamethi,
Rajethi jeevethi chiram sthutha thwam,
Ithyuktha vathya vaachi mathaa,
Dadamyaham thandulamesh shulkam.

__________________

മാതൃപന്‍‍‍ചകം ( HH AADI SHANKARA )

ആസ്താം താവദ്ദേയം പ്രസൂതി സമയേ ദു‍ര്‍വ്വാര ശൂല വ്യധാ
നൈരുച്യം തനു ശോഷണം മലമയീ ശയ്യാച സംവത്സരീം
ഏകസ്യാപിന ഗര്‍ഭ ഭാര ഭരണ ക്ലേശസ്യ വശ്യ ക്ഷമോ ധാതും
നിഷ്കൃതിമുന്നതോപി തനയ തസ്യ ജനന്ന്യൈ നമഃ...........1.

ഗുരുകുലമുപശ്രുത്യ സ്വപ്നകാലേതു ദൃഷ്ട്വാ
യതി സമുചിത വേഷം പ്രാരുധോ മാം ത്വമുച്ചൈ
ഗുരുകുലമധ സ‍ര്‍വ പ്രാരുദത്തേ സമക്ഷം
സപധി ചരണയോസ്തേ മാതുരസ്തു പ്രണാമഃ............. 2.

അംബേതി തഥേതി ശിവേതി തസ്മിന്‍
പ്രസൂതികാലേ വദവോച ഉച്ചൈഃ
കൃഷ്‍ണേതി ഗോവിന്ദ ഹരെ മുകുന്ദത്യഹോ
ജനന്യൈ രചിതോ/യമന്‍ജലി...................... 3.

ന ദത്തം മാതസ്തേ മരണസയേ തോയമപി വാ
സ്വധാവാനോ ധേയ മരണ ദിവസേ ശ്രാദ്ധവിധിനാ
ന ജപ്തോ മാതസ്തേ മരണ സമയേ താരകമനു
അകാലേ സംപ്രാപ്തേ മയി കുരു ദയാം മാതരതുലാം.....4

മുക്താ മണിസ്തവം, നയനം മമേതി
രജേതി ജീവേതി ചിരം സ്തുതാ ത്വം
ഇത്യുക്തവത്യവാതി മാതാ
ദദാമ്യഹം തഢുലമേഷശുല്ക്കം……………………..5

________________


അര്‍ത്ഥം

എന്‍റെ പ്രിയപ്പെട്ട മാതൃശ്രീ, എന്നെ പ്രസവിച്ചപ്പോള്‍‍ അങ്ങ്
പല്ലിറുക്കി പ്രസവ വേദന സഹിച്ചു,
എന്നെ പ്രസവിച്ച ശേഷം എന്‍റെ മലമൂത്ര വിസ ര്‍ജ്ജനത്തി ല്‍ ഒരു വ ര്‍ഷ കാലം കിടന്നു.
എന്നെ ചുമന്ന ആ ഒ ന്‍പതു മാസം അങ്ങയുടെ ശരീരം ശോഷിച്ചു ശുഷ്ക്കിച്ചു വേദനാപൂ ര്‍വ്വമായി..
ഇതിനെല്ലാറ്റിന്നും പ്രതി, എന്നാ ല്‍ എത്ര പ്രസിദ്ധിയടഞ്ഞാലും ഒന്നും ചെയ്യുവാ ന്‍ സാധിയ്ക്കുകയില്ല. (1)

കാഷായം ധരിച്ചു എന്നെ എന്‍റെ ഗുരുകുലത്തില്‍ കാണുന്നതുപോലെ സ്വപ്നം കണ്ട് അങ്ങുവളരെ കരഞ്ഞു. അതിന്നുശേഷം
ഉടനെ അങ്ങ് എന്‍റെ ഗുരുകുലത്തില്‍ വന്ന് എന്നെകെട്ടിപ്പിടിച്ച് ലാളിച്ചു. അല്ലയോ എന്‍റെ പ്രിയപ്പെട്ട അമ്മേ, അതു കണ്ട് എന്‍റെ ഗുരുക്കളും സഹപാഠികളും അങ്ങയുടെകൂടെ കരഞ്ഞു. ഇതിനെല്ലാം പ്രതി എനിക്കു അങ്ങയുടെ പാദങ്ങളില്‍ നമിക്കയല്ലാതെ വേറേ ഒന്നും ചെയ്യുവാന്‍ സാധിക്കയില്ല. (2).

അല്ലയോ എന്‍റെ പ്രിയപ്പെട്ട മാതൃശ്രീ, പ്രസവവേദനയാല്‍ തുടിച്ച് അങ്ങ് "അമ്മേ, അച്ഛാ, പരമേശ്വരാ (ശിവാ),ഹരേ ഗോവിന്ദാ,കൃഷ്ണാ, ഹരീ, മുകുന്ദാ "എന്നെല്ലാം വിളിച്ചുകരഞ്ഞു. എന്‍റെ പ്രിയപ്പെട്ട അമ്മേ ഇതിനെല്ലാം പ്രതി എനിക്ക് അങ്ങക്കു എന്‍റേ വിനീതമായ സാഷ്ടാംഗ നമസ്ക്കാരം അര്‍പ്പിക്കുവാന്‍ മാത്രമേ സാധിക്കയുള്ളു. (3)


ഞാന്‍ അങ്ങയുടെ മരണസമയത്ത് ജലം തന്നില്ല, അങ്ങയുടെ മരണശേഷമുള്ള യാത്രക്കു ഞാന്‍ ശേഷക്രിയകള്‍ ചെയ്തില്ല.മരണസമയത്ത് അങ്ങയുടെ ചെവിയില്‍ താരകമന്ത്രം ( കര്‍ണ്ണമന്ത്രം ) ജപിച്ചില്ല. എന്‍റെ എത്രയും പ്രിയപ്പെട്ട അമ്മേ ഈ കുറ്റങ്ങളേ എല്ലാം അങ്ങ് ദയാപൂര്‍വ്വം പൊറുത്താലും. കാരണം ഞാന്‍ ഇതിനെല്ലാം എത്തുവാന്‍ വൈകിപ്പോയി. (4)

എന്‍റെ മുത്തേ, ആഭരണമേ, എന്‍റെ പ്രിയപ്പെട്ട കണ്ണുകളെ, എന്‍റെ പ്രിയപ്പെട്ട രാജകുമാരാ, എന്‍റെ ജീവന്‍റെ ജീവനേ നീ നീണാള്‍ വാണാലും എന്നെല്ലാം വാഴ്ത്തി അങ്ങ് എന്നെ പുകഴ്ത്തി പാടി. പക്ഷെ ഇതിനെല്ലാം പ്രതി, എന്‍റെ പ്രിയപ്പെട്ട മാതാവേ എനിക്കു ഒരുപിടി ഉണക്കലരി മാത്രമെ അവിടുന്നിന് തരുവാന്‍ പറ്റിയുള്ളു. (5)


____________(RK)_________________

1 comment:

Rammohan Paliyath said...

നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ രുചി കുറയും കാലമേറെച്ചടപ്പും
പൊയ്ക്കോട്ടേ കൂട്ടിടേണ്ട മലമതിലൊരുകൊല്ലം കിടപ്പും
നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലിപോലും
തീര്‍ക്കവൊല്ലെത്ര യോഗ്യന്‍ മകനുമതുനിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍.